5 Essential Nutrients That Your Child Needs
for Proper Nutrition
ഇന്ന് മിക്ക അമ്മമാരുടെയും വലിയ ടെൻഷൻ കുട്ടികൾക്ക് ശരിയായ പോഷകം കിട്ടുനുണ്ടോ എന്നാണ്. വളരുന്ന പ്രായത്തിൽ കുട്ടികൾക്ക് ശരിയായ പോഷകങ്ങൾ ആഹാരത്തിലൂടെ കിട്ടിയിലെങ്കിൽ ശരീരവളർച്ചയും ബുദ്ധിവളർച്ചയും സാരമായി ബാധിക്കും. നമ്മുടെ കുട്ടികൾ കഴിച്ചിരികേണ്ട ആഹാരവസ്തുക്കളുണ്ട് . ഇതു കുട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്നു അമ്മമ്മാർ ഉറപ്പു വരുത്തേണ്ടതാണ് .
1. കാൽസ്യം (Calcium)
കുട്ടികളുടെ പല്ലുകളുടയും എല്ലുകളുടയും വളർച്ചക്ക് കാൽസ്യം വളരെ ആവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാൽ കുടികുക .കൂടാതെ തൈര്, ചീസ്, പച്ച നിറത്തിലുളള ഇല കറികളും, മത്തി കൊഴുവ പോലുളള മൽസ്യങ്ങളും
കുട്ടികളുടെ ആഹാരത്തിൽ പതിവാകുക.
2. ഫൈബർ (Fiber)
കുട്ടികൾക്ക് വളരെ ആവശ്യമാണ് ഫൈബർ അടങ്ങിയ ആഹാരം .നമ്മൾ കഴിക്കുന്നത് ശരിയായി ദഹിക്കാനും ദഹനവവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിനും മലബന്ധം ഒഴിവാകാനും ഫൈബർ വേണം .തവിടുളള ധാന്യങ്ങൾ കൊണ്ടുളള ആഹാരങ്ങളും പയറിലും, ബീൻസിലും, സലാഡിലും, സൂപ്പിലും ധാരാളം ഫൈബർ അടങ്ങിയട്ടുണ്ട്. തൊലിയോട് കൂടി ആപ്പിൾ കൊടുക്കുന്നതും വളരെ നല്ലതാണ്. ബേബി കോണ് കുട്ടികളുടെ ശോദനക്ക് വളരെ നല്ലതാണ്. ബ്രോകോളി പോലുളള ഇലകറികളിലും ധാരാളം ഫൈബർ ഉണ്ട്.
കോശങ്ങളുടെ വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമാണ് പ്രോട്ടീൻ. മുട്ട, മത്സ്യം, ഇറച്ചി ഇവയിലാണ് പ്രോട്ടീൻ ഉളളത് .പരിപ്പ്, പയർ വർഗങ്ങളിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ മുളപ്പിച്ച പയർ സാലഡാക്കി കൊടുകുകയും ഉഴുന്നു ചേർന്ന ആഹാരം അതായത് ഇഡലി ,ദോശ മുതലായവ കൊടുത്താലും പ്രോട്ടീൻ കുട്ടികൾക്ക് ലഭികുന്നതാണ്.
4. ആൻറി ഓക്സിഡൻറ്സ് (AntiOxidants)
ഹാനികരങ്ങളായ രാസവസ്തുക്കളിൽ നിന്നും ഭക്ഷണത്തിനൊപ്പം ഉ ളളിൽ ചെല്ലുന്ന പലതരം ടോക്സിനുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാൻ ആൻറി ഓക്സിഡൻറ്സ് അത്യാവശ്യമാണ്. പഴങ്ങളിലും പച്ചകറികളിലും ഗ്രീൻടീയിലും ആണ് ആൻറി ഓക്സിഡന്റുകൾ അടങ്ങിയിട്ടുളളത് .നിറമുളള പഴങ്ങളും പച്ചകറികളും - ബീറ്റ്റൂട്ട് , തക്കാളി ,കാരറ്റ് തുടങ്ങിയവ ആൻറി ഓക്സിഡന്റുകളാൽ സമൃദ്ധമാണ് കറികളുടെ രുപത്തിൽ ഇവ ദിവസവും നല്കാം. സിട്രസ് പഴങ്ങളുടെ ജ്യൂസ് അതായത് ഓറഞ്ച് , നാരങ്ങ എന്നിവയും നല്കണം .
5. അയേണ്‍
കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ പോഷകമാണ് ആയേണ്‍. പക്ഷേ പലപ്പോഴും അവരുടെ ആഹാരത്തിൽ ആയേണ്‍
കുറവ് വരുന്നു. ആയേണ്‍ അടങ്ങിയ ഭക്ഷണം കഴികാത്തതും വേണ്ട വിധത്തിൽ ആയേണ്‍ അഗീരണം ചെയ്യപ്പെടാത്തതുമാണ് കാരണം.
മുട്ട, ഇറച്ചി, ഇലകറികൾ, ഉണങ്ങിയ പഴങ്ങൾ മുന്തിരി, ചീര തുടങ്ങിയവയിൽ ആയേണ്‍ സമൃദ്ധമാണ്. വൈറ്റമിൻ സി ആയേണിന്റെ അഗീരണം എളുപ്പമാക്കും. അതിനാൽ വൈറ്റമിൻ സി അടങ്ങിയ ഓറഞ്ച്നീര്, നാരങ്ങനീര് മുതലായവ ആഹാരത്തിന് ശേഷം നൽകുന്നത് നല്ലതാണ്. ആഹാരത്തിനൊപ്പം ചായ നൽകരുത് കാരണം ചായയിലെ ടാനിൻ ആയേണിന്റെ അഗീരണം തടയും. ശർക്കര ചേർത്ത പലഹാരങ്ങൾ കൊടുകുക. ഇതിൽ ധാരാളം ആയേണ്‍ ഉണ്ട്.