NOBEL PRIZES 2015
യുദ്ധങ്ങളുടെ ഭീകരതയും നരകയാതനകളും ദൃക്സാക്ഷികളുടെ വാക്കുകളിലൂടെ ലോകത്തിനു മുമ്പിൽ വരച്ചിട്ട ബെലറൂസിയൻ പത്ര പ്രവർത്തകയും എഴുത്തുകാരിയുമായ
സ്വെറ്റ്ലാന അലക്ലീവിച്ചിന് സാഹിത്യത്തിനുളള നൊബേൽ പുരസ്കാരം. നൊബേൽ നേടുന്ന ആദ്യ പത്ര പ്രവർത്തകയും പതിന്നാലാമത്തെ വനിതയുമാണവർ.
പൗര സമൂഹസംഘമായ 'ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടററി' ന് സമാധാന നൊബേൽ ലഭിച്ചു. 2011- ലെ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ജനാധിപത്യം പടുത്തുയർത്തുന്നതിനു നിർണായക സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം.
മന്ത്, റിവർ ബ്ലൈൻഡ്നസ്, മലമ്പനി എന്നിവയ്ക്ക് മരുന്ന് വികസിപ്പിച്ച മൂന്ന് ഗവേഷകർ വൈദ്യശാസ്ത്ര നൊബേൽ പങ്കിട്ടു. അയർലൻഡ് സ്വദേശി വില്ല്യം സി.കാംബൽ, ജപ്പാൻക്കാരൻ സന്തോഷി ഒമുറ, ചൈനക്കാരി യുയു ടു എന്നിവർക്കാണ് പുരസ്കാരം.
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം സ്കോട്ടിഷ് വംശജനായ അമേരിക്കൻ പ്രൊഫസർ ആൻഗസ് ഡീറ്റാണ്. ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവ സംബന്ധിച്ചുള്ള പഠനങ്ങളാണ് ആൻഗസ് ഡീറ്റെണെ പുരസ്കാരത്തിനർഹനാക്കിയത് .