BENEFITS OF
USING BANANA
വളരെ ഉയർന്നതോതിൽ കലോറിമുല്യം നേന്ത്രപ്പഴത്തിലുണ്ട്. ഏതാണ്ട് 200ൽ കൂടുതൽ കലോറി ശരീരത്തിന് നല്കാൻ സാമാന്യം വലിപ്പമുളള ഒരു നേന്ത്രപ്പഴത്തിന്
കഴിയും. ഭക്ഷിച്ചു കഴിഞ്ഞാൽ നേന്ത്രപ്പഴത്തിലടങ്ങിയട്ടുളളത് ഫ്രക്ടോസ് എളുപ്പത്തിൽത്തനെ ഊർജമായി മാറുന്നു. പ്രോട്ടീൻ, സ്റ്റാർച്ച് എന്നിവ കൂടാതെ മഗ്നീഷ്യം, സർഫർ, അയണ്‍, കോപ്പർ, കാൽസ്യം എന്നീ ധാതുകളും നേന്ത്രപ്പഴത്തിലടങ്ങിയട്ടുണ്ട്
.കൊഴുപ്പ് താരതമ്യേന കുറവാണ്. രക്തത്തിലെ അമ്ലത്വം
കുറയ്ക്കാൻ നേന്ത്രപ്പഴം വളരെ സഹായിക്കും.വിറ്റാമിൻ സി, ജീവകം എ ,ബി,ഡി,ഇ എന്നിവയും നേന്ത്രപ്പഴത്തിലുണ്ട്. വൃക്കസംബന്ധിയായ രോഗങ്ങളിലും കുടലിനെ ബാധിക്കുന്ന
രോഗങ്ങളിലും നേന്ത്രപ്പഴം മരുന്നായി ഉപയോഗിക്കാം. 'അപപോഷണം' (Malnutrition) കൊണ്ടുണ്ടാക്കുന്ന രോഗങ്ങൾക്കും ജീവകങ്ങലുടെ കുറവ് മൂലം ഉണ്ടാകുന്ന
രക്തപിത്തം (Scurvy) തുടങ്ങിയ രോഗങ്ങൾക്കും ചികിത്സയായി ഇതു ഉപയോഗിക്കുന്നു. നേത്രങ്ങ ളുടെ ആരോഗ്യതിനും
കർമക്ഷമതക്കും ജീവകം 'എ' യും ദന്തങ്ങലുടെ സംരക്ഷണത്തിനും കാൽസ്യംഒഴിച്ചു കൂടാൻ വയ്യാത്തതാണ്. ഈ രണ്ടു ഘടങ്ങളും ഉൾകൊളളുന്നതു കൊണ്ട്
നേത്ര - ദന്ത രോഗികൾ ഇതു ധാരളാമായി ഉപയോഗിക്കണം. ഇരുമ്പ് ധാരാളം ഉളളത് കൊണ്ട് രക്തകുറവ് കൊണ്ട് ഉണ്ടാകുന്ന വിളർച്ചയും , വയറുകടി, ഉണങ്ങാത്ത വ്രണങ്ങൾ, സന്നിപാതജ്വരം
എന്നിവയ്ക്ക് പ്രതിവിധിയായും ഇതു ഉപയോഗപ്പെടുത്താം.
നിരാശാരോഗികൾക്ക് വാഴപ്പഴം ദിവ്യഔഷധമാണ്. ഇതിൽ ട്രിപ്റ്റോഫാൻ എന്ന പ്രോട്ടീൻ അടങ്ങിയിടുണ്ട്. ഈ പ്രോട്ടീനിനെ ശരീരം സെറോ ടോണിനാക്കി മാറ്റുന്നു. ശരീരത്തിനും മനസിനും സംഘർഷം കുറയ്ക്കാൻ സെറോടോണിൻ സഹായിക്കുന്നു .
നല്ല മൂഡിന്
വാഴപ്പഴത്തിൽ അടങ്ങിയെട്ടുള്ള വിറ്റാമിൻ 'ബി6' രക്തത്തിലെ
ഗ്ലുക്കോസിന്റെ തോതിനെ നിയന്ത്രികുന്നു .ഇതു മൂലം നല്ല അവസ്ഥ ഉണ്ടാക്കുന്നു.
മലബന്ധം
ധാരാളം നാരുകൾ ഇതിൽ കലർന്നിട്ടുണ്ട്. ഭക്ഷണത്തിന്റെ ഭാഗമാക്കി വാഴപ്പഴത്തെ മാറ്റുബോൾ സ്വാഭാവികമായും മലബന്ധത്തിൽ നിന്ന് മോചനം നേടുന്നു.
ഓർമ്മശക്തി
തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനും ഓർമ്മശക്തി വർദ്ധിപ്പികാനും
വാഴപ്പഴത്തിനു കഴിയും.
രക്തസമ്മർദ്ദം
ഉപ്പിന്റെ അംശം കുറഞ്ഞ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ
ഇതു സഹായിക്കും .
വിളർച്ച
ഇതിൽ ധാരാളം ഇരുമ്പ്സത്ത് അടങ്ങിയെട്ടുള്ളതാണ് . രക്തത്തിലെ ഹീമോഗ്ലോബിന്റെ ഉൽപ്പാദനം വർദ്ദിപ്പിക്കുവാൻ
സഹായിക്കുന്നു.
ഹാങ്ങോവർ
മദ്യം കഴിച്ചതിനെ തുടർന്നുടാക്കുന്ന ഹാങ്ങോവറിന് വാഴപ്പഴം തേനും ചേർത്ത് നല്കാവുന്നതാണ് .
അസിഡിറ്റി
നെഞ്ചെരിച്ചിൽ തുടങ്ങിയ അവസ്ഥയ്ക്ക് പരിഹാരം കാണാൻ വാഴപ്പഴം തിന്നാൽ മതിയാകും
.
രാവിലെ ഒരു വാഴപ്പഴം കഴിച്ചാൽ സർവ്വക്ഷീണം മാറി ഉഷാറാവുന്നത് കാണാം.
കൊതുകുകടി
കൊതുകുകടി മൂലം ത്വക്കിൽ പാടുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ
ആ ഭാഗത്ത് വാഴപ്പഴത്തിന്റെ തൊലിയുടെ അകവശം കൊണ്ട് തടവുക.
സ്ട്രോക്ക്
സ്ട്രോക്ക് വരുന്നതു കുറയ്ക്കാൻ സാധിക്കും
ഫേസ്പാക്ക്
ആഴ്ചയിൽ ഒരിക്കൽ വാഴപ്പഴത്തിന്റെ ഫേസ്പാക്കിട്ടാൽ മുഖത്തെ ചുളിവുകൾ മാറി ത്വക്കിന്ന് യൗവ്വനം കൈവരുമത്രെ.