GOLD
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ നിക്ഷേപം ഉളളത് കർണാടകയിലെ കോലാർ ഖനികളിലാണ് ആണ്. നദിതീരങ്ങളിലെ മണലിലും പാറകളിലുമാണ് സ്വർണനിക്ഷേപം സാധരണയായി നമ്മൾ കണ്ടുവരുന്നത് . സ്വർണം വിലയുളള ലോഹമാക്കി മാറ്റിയത് അതിന്റെ പ്രേത്യക നിറവും അടിച്ചു പരത്താനും വലിച്ചു നീട്ടാനും ഉളള ഗുണമുളളത് കൊണ്ടാണ് . ഇതിന്റെ വേറൊരു പ്രേത്യകത ഇതു സാധാരണ അൽക്കലിയും ആസിഡും ആയി ഈ ലോഹം പ്രവർത്തിക്കുന്നില്ല എന്നതാണ് . പ്രതേകിച്ച് സ്ത്രീകളാണ് ഈ ലോഹത്തെ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്നത് കൂടാതെ അതിനെ ഒരു വലിയ നിക്ഷേപമായി ആളുകൾ കരുതുന്നു.
സ്വർണത്തിന്റെ പരിശുദ്ധി അളകുന്നത് കാരറ്റിലാണ് . ഏറ്റവും ശുദ്ധമായ സ്വർണം 24 കാരറ്റ് ആണ് അതായതു തനി തങ്കം. തങ്കം കൊണ്ടുളള അഭരണങ്ങൾ ഉണ്ടാക്കീയാൽ അവ പെട്ടെന്ന് പൊട്ടി പോകും.അതു കൊണ്ട് തങ്കത്തിൽ ചെമ്പ് ചേർത്താണ് സ്വർണാഭരണം ഉണ്ടാകുന്നത്. 916- ൽ 22 കാരറ്റ് സ്വർണമെ കാണൂ. അതായതു ആകെയുളള 24-ൽ 22 ഭാഗം സ്വർണവും 2 ഭാഗം ചെമ്പും എന്നാണ് ഇതിന്റെ അർത്ഥം. ഇതു ശതമാനമാനമാക്കിയാൽ 91.6% സ്വർണമെന്നും മില്ലി ഗ്രാമിൽ 916 സ്വർണമെന്നും പറയുന്നു.
ആയുർവേദത്തിൽ സ്വർണത്തിന് വളരെ വലിയ സ്ഥാനം തന്നെ ഉണ്ട് . പാർലറിൽ ഗോൾഡ് ഫേഷ്യൽ മുഖത്തിന് നിറവും തിളകവും നൽകുന്നതിനു ഉപയോഗിക്കുന്നുണ്ട് . സ്വർണം ശരീരത്തിലെ മാലിന്യങ്ങളെ നിർമാർജനം ചെയ്യുന്നു. ക്ഷയം,ഉന്മാദം തുടങ്ങിയ അസുഖങ്ങൾക്ക് അശ്വാസം നല്കുന്നു . സ്വർണം ചേരുന്ന അനേകം മരുന്നുകൾ നമ്മുടെ ആയുർവേദത്തിൽ ഉണ്ട് ഇതിൽ ഏറ്റവും പ്രചാരം നേടിയത് സാരസ്വതാരിഷ്ടമാണ് .സ്വർണം പഠനശേഷിയും ബുദ്ധിസാമർഥൃവും വർധിപ്പികുകയും ഓർമയെ ഊർജ സ്വലമാക്കി നിലനിർത്തുകയും ചെയ്യുന്നു.