THYROID
Don’t forget to check your neck
ശരീരികപ്രവർത്തന്നങ്ങളെ
വലിയൊരളവ് വരെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയുന്നവയാണ് തൈറോയ്ഡ് ഹോർമോണുകൾ.
കഴുത്തിൽ ശ്വാസനാളത്തിന്നിരുവശമായി കാണപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിയാണ് ഈ ഹോർമാണുകളുടെ
ഉൽപാദനകേന്ദ്രം. ഈ ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ വരുന്ന തകരാറുകളാണ് തൈറോയ്ഡ് രോഗങ്ങൾക്ക് പിന്നിൽ. തൈറോയ്ഡ് ഹോർേമാണുകളുടെ
ഉൽപാദനത്തിൽ അയഡിന് പ്രധാന പങ്കുണ്ട്. അയഡിന്റെ അളവിലുള്ള ഏറ്റകുറച്ചിൽ ഗ്രന്ഥിയുടെ
പ്രവർത്തനത്തെ തടസപ്പെടുത്തും.
നവജാത
ശിശുക്കളിൽ തൈറോയ്ഡ് ഹോർമാണിന്റെ കുറവ് തലച്ചോറിന്റെ
പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നു.ജനനസമയത്ത് തന്നെ തൈറോയ്ഡ് ടെസ്റ്റ് നടത്തുകയാണ്
ചെയേണ്ടത് .ശ്രദ്ധിച്ചിലെങ്കിൽ ഭാവിയിൽ ബുദ്ധിമാന്ദ്യവും ശാരീരിക വൈകല്യങ്ങളും ഉണ്ടാകാം.സ്ത്രീകളിൽ
ഗർഭകാലത്ത് മൂത്രത്തിലൂടെ ധാരാളം അയഡിൻ നഷ്ടമാകുന്നു.
അയഡിൻ അടങ്ങിയ പാൽ, പച്ചകറികൾ, കടൽമൽത്സൃങ്ങൾ എന്നിവ ധാരാളം കഴിച്ചാൽ ഈ കുറവ് നികത്താൻ പറ്റും. ആർത്തവ
തകരാറുകളും തൈറോയ്ഡിന്റെ തകരാർമൂലമാവം.വർദ്ധിച്ച രക്തപ്രവാഹത്തിനും കുറഞ്ഞ അളവിൽ രക്തസ്രാവം
ഉണ്ടാകുന്നതിനും ഇതു കാരണമാകാം.ഗർഭധാരണം തടസപ്പെടുത്താനും തൈറോയ്ഡ് അസന്തുലനം ഇടയാക്കാറുണ്ട് വന്ധൃത ചികിത്സക്കെത്തുന്നവരിൽ ഇപ്പോൾ തൈറോയ്ഡ് ടെസ്റ്റ് നടത്താറുണ്ട്.
ഹൈപ്പർ
തൈറോയിഡിസം (hyperthyroidism)
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനകുറവ്.
തൽഫലമായി ഹോർമോൺ ഉത്പാദനം കൂടുന്നു.പ്രായവിത്യാസമനുസരിച്ച് ഹൈപ്പർ തൈറോയിഡിസത്തിന്റെ
ലക്ഷണങ്ങൾ മാറും.ക്ഷീണം,ഭാരംകൂടുക,ദേഹം വിറക്കുക, തലമുടി
കൊഴിയുക, മലബന്ധം, ത്വക്ക്
വരൾച്ച എന്നിവയാണ് ഈ രോഗികള് അനുഭവിക്കുന്നത്.തൈറോയ്ഡ് ഗുളികകൾ സ്ഥിരമായി കഴിക്കുന്നതിലൂടെ
പൂർണാരോഗ്യം വീണ്ടെടുക്കാം.
ഹൈപോ തൈറോയിഡിസം (hypothyroidism)
തൈറോയ്ഡ് ഹോർമാണിന്റെ അളവ്
കുറയുന്നതാണ് കാരണം.30 വയസ്സിന് മീതെ പ്രായമുള്ളവരിൽ ഓർമ്മകുറവും വിശാദവും ഉൽക്കണ്ഠയും ലക്ഷണമാണ്.പലപോയും ഇതു മാനസിക രോഗമായി
തെറ്റിദ്ധരികാറുണ്ട് . തൈറോയ്ഡ് ഗുളികകൾ സ്ഥിരമായി കഴിക്കുന്നതിലൂടെ പൂർണാരോഗ്യം വീണ്ടെടുക്കാം.
ഗോയിറ്റർ (goiter)
തൈറോയ്ഡ് ഗ്രന്ഥി വീങ്ങി കഴുത്തിൽ
മുഴ പോലെ കാണപ്പെടുന്ന രോഗാവസ്ഥയാണിത്.രക്തത്തിൽ അയഡിന്റെ കുറവോ അഥവാ അയഡിൻ ഉപയോഗിക്കുന്നതിൽ ഗ്രന്ഥിക്കുള്ള ശേഷി കുറവോ
അണ് കാരണം. പ്രായപൂർത്തിയായവരിൽ അണ് ഇതു സാധാരണ വരിക.വിവാഹശേഷവും ഗർഭാരംഭത്തിലും ഇതു
വളരാം. ചികിത്സിച്ചിലെങ്കിൽ വലിയ മുഴകളായി
വളർന്ന് ശ്വാസതടസ്സവും മറ്റു ആരോഗ്യപ്രശങ്ങൾ ഉണ്ടാക്കുന്നു.ഗോയിറ്റർ ഉണ്ടാക്കുന്നതിന് പിന്നിൽ പാരമ്പര്യഘടകങ്ങകളുടെയുംപരിസ്ഥിയുടെയും
സ്വാധീനം ഉണ്ട്.
മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഗോയിറ്റർ കൂടുതലായി കാണുന്നു.വെള്ളത്തിലെയും
ഭക്ഷണത്തിലെയും അയഡിന്റെ അഭാവമാണ് കാരണം.അയഡിൻ കലർന്ന ഉപ്പ് ഉപയോഗിക്കുന്നത് ശീലമാകിയാൽ
രോഗത്തെ ചെറുക്കാം.
മാനസിക
സംഘർഷം
ശസ്ത്രക്രിയക്ക്
ശേഷം
ഗോയിറ്റർ
സാധാരണയായി ശസ്ത്രക്രിയ വഴി നീക്കം ചെയുന്നു.ആൽക്കഹോൾ കുത്തിവച്ചുള്ള ചികിത്സയും ലേസർ ചികിത്സയും ഇന്ന്
പ്രചാരത്തിലുണ്ട് . തൈറോയ്ഡ് ഗ്രന്ഥിനീക്കം ചെയ്തത് കൊണ്ട് ശരീരത്തിന് പ്രതേകിച്ചു
പ്രശങ്ങൾ ഉണ്ടാകില്ല.ഹോർമോൺ ഗുളികകൾ തുടർന്നും സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കണമെന്ന്
മാത്രം .ശസ്ത്രക്രിയയുടെ പാർശ്വഫലങ്ങളായി ചിലരിൽ ശബ്ദ വ്യത്യാസവും കാൽസ്യ ത്തിന്റെ
കുറവും വരുന്നു.സൂക്ഷ്മമായ ശസ്ത്രക്രിയയിൽ ശബ്ദവ്യത്യാസം ഉണ്ടാവില്ല.
തൈറോയ്ഡ്
കാൻസർ
എല്ലാ തൈറോയ്ഡ് മുഴകളും കാൻസർ ബാധിചിരിക്കുന്നവയല്ല .അപൂർവമായെ ഇങ്ങനെ വരാറുള്ളൂ .അപകടമുള്ള മുഴകൾ FNAC(Fine Needle Aspiration
Citation) ടെസ്റ്റ്
വഴി കണ്ടു പിടിക്കാം.മിക്ക ആശുപത്രികളിലും ഇതിനു സൗകര്യം ഉണ്ട് .തൈറോയ്ഡ് ഗ്രന്ഥിയുടെ
അമിത പ്രവർത്തനംമൂലം പ്രായമായവരിൽ ഉണ്ടാവുന്ന രോഗമാണ് ഗ്രേവ്സ് ഡിസീസ്.സാധാരണ തൈറോയ്ഡ്
ലക്ഷണങ്ങൾ തന്നെയാണ് ഇതിനും. ഗുളികകളും ശസ്ത്രക്രിയയും ന്യൂ ക്ലിയർ മെഡിസിനും ഫലപ്രദമാണ്.
തൈറോയ്ഡ്
സംവിധാനത്തിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിന് ഭക്ഷണരീതിയും ദേഹസ്ഥിതിയും ശ്രദ്ധികേണ്ടത്
ആവശ്യമാണ്.പച്ചകറി കളും പയർവർഗങ്ങളും ചീര, മുരിങ്ങ പോലുള്ള ഇല കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ചെറിയ
തോതിലെങ്കിലും വ്യായാമം ചെയ്യുക .
തൈറോയ്ഡ്
ചികിത്സയിൽ ഉപയോഗിക്കുന്ന ഹോർമോൺ ഗുളികകൾ സ്ഥിരമായി കഴിക്കേണ്ടവയാണ് .ഇവ കഴിച്ചത് കൊണ്ട്
ആരോഗ്യ പ്രശനമൊന്നും ഉണ്ടാകില്ല .ശരീരത്തിലെ കുറവുള്ള ഹോർമോൺപുറത്ത് നിന്ന് നല്കുന്നു
എന്നേയുള്ളു