Our Solar System
The Sun, the 8 planets and their satellites form the Solar System.The inner solar system contains the Sun, Mercury, Venus, Earth and Mars. The inner solar system; there is an asteroid belt that lies between the orbit of Mars and Jupiter.The planets of the outer Solar System are Jupiter, Saturn, Uranus and Neptune.The outer solar systems is on the canvass of a large black dense space, the planets are very small compared to the space between them.The special mass known, what we call space. We have no way of knowing exactly how big it is because everytime we think we have an idea, the mass gets bigger and more individual masses are discovered. The orbits of the planets appear to ellipse the Sun at one focus, but Mercury appears fully rounded. The significance of this raises questions in relation to the physical and spatial plane that individual mass is viewed.
സൗരയൂഥം
സൂര്യനും അതിനു ചുറ്റും കറങ്ങികൊണ്ടിരിക്കുന്ന ഗ്രഹങ്ങളും അടങ്ങിയതാണ് സൗരയൂഥം. ഗ്രഹങ്ങൾ,ഉപഗ്രഹങ്ങൾ, ധൂമാകേതുക്കൾ,ആസ്റ്റെ റോയ്ഡുകൾ, ഉൽക്കകൾ എന്നിവ അതിന്റെ ഭാഗമാണ്.സൗരയൂഥത്തിന്റെ ഉദ്ഭവത്തെ കുറിച്ച് പല സിദ്ധാന്തങ്ങൾ നിലവിലുണ്ട് .സൂര്യനും മറ്റേതോ വലിയ ബഹിരാകാശവസ്തുവും തമമിലുളള കൂട്ടിയടിയുടെ ഫലമായി സൗരയൂഥം രൂപം കൊണ്ടു എന്നുളളത് ഒന്ന്. വാതകങ്ങളും പൊടിപടലങ്ങളുമൊക്കെയടങ്ങുന്ന നെബുല എന്ന വമ്പൻ മേഘത്തിൽ നിന്നും സൂര്യനും മറ്റു ഗ്രഹങ്ങളും രൂപം കൊണ്ടു എന്നാണ് മറ്റൊരു വാദം. ഇതിനെ നെബുലർ തിയറി എന്ന് പറയുന്നു.
SUN
The Sun is a star, a hot ball of glowing gases at the heart of our Solar System. If the sun were a hollow ball, more than a million Earths could stuff inside it. But the sun isn't hollow. It's filled with scorching hot gases that account for more than 99.8 percent of the total mass in the solar system. How hot? The temperature is about 10,000 degrees Fahrenheit (5,500 degrees Celsius) on the surface and more than 28 million degrees Fahrenheit (15.5 million Celsius) at the core.
സൂര്യൻ
പ്രായം : 4,60,00,00,000
വ്യാസം :14 ലക്ഷം കിലോമീറ്റർ
ഭൂമിയിൽ നിന്നുള്ള ദൂരം: 14.96 കോടി കിലോമീറ്റർ
ഉപരിതല താപനില : 5500 ഡിഗ്രി സെൽഷ്യസ്
ഭ്രമണസമയം : 25 ദിവസം
ഭൂമിയിൽ നിന്ന് ഏതാണ്ട് 15 കോടി കിലോമീറ്റർ അകലെ ആണ് സൂര്യൻ.ഇത്രയും അകലം ഉള്ളതിനാൽ സുര്യനിൽ നിന്നുള്ള ഒരു പ്രകാശരശ്മി ഭൂമിയിലെത്താൻ ഏതാണ്ട് 8 മിനിറ്റ് സമയമെടുക്കും.13,92,000 കിലോമീറ്റർ ആണ് സൂര്യന്റെ വ്യാസം.അതായതു ഭൂമിയുടെ ഏകദേശം 110 ഇരട്ടി.സൂര്യനിൽ ഏറ്റവും കൂടുതലുള്ള മൂലകങ്ങൾ ഹൈഡ്രജനും ഹീലിയവുമാണ്.ഹൈഡ്രജൻ ആറ്റത്തിലെ ന്യൂ ക്ലിയസുകളായിത്തീരുന്ന ന്യൂ ക്ലിയർ ഫ്യൂഷൻ എന്ന പ്രവർത്തനത്തിലൂടെ ആണ് സൂര്യനിൽ ഊർജമുണ്ടാക്കുന്നത് .
സൂര്യാപരിതലത്തിലെ ചൂട് ഏകദേശം 550 ഡിഗ്രി സെൽഷ്യസ് ആണ്.ഏറ്റവും ഉള്ളിലെ പാളിയായ കോറിലെ ചൂട് എത്രയെന്നോ ഏകദേശം 1,50,00,000 ഡിഗ്രി സെൽഷ്യസ്. സൂര്യന്റെ ഏറ്റവും ഉള്ളിലെ ഭാഗമായ കോറിൽ നിന്നാണ് ചൂടും വെളിച്ചവും പുറപ്പെടുന്നത്.ദൂരകൂടുത്തൽ കാരണം സൂര്യന്റെ ചൂടിന്റെ 200 കോടിയിൽ ഒരംശം മാത്രമേ ഭൂമിയിൽ എത്തുന്നുള്ളൂ .ഈ ചൂട് 20 ശതമാനം വർദ്ധിച്ചാൽ പോലും നമ്മുടെ ഭൂമി കത്തിച്ചാമ്പലാകും.
Mercury
The planet nearest to the sun is called mercury, Mercury’s surface also appears to have shockwaves from a meteor impact. There are 2 moon in the solar system bigger than the Mercury. Ganymede which orbits Jupiter and Titan which orbits Saturn.
ബുധൻ
സൂര്യനിൽ നിന്നുള്ള ദൂരം:5.79 കോടി കിലോമീറ്റർ
വ്യാസം :4875 കിലോമീറ്റർ
ഭ്രമണസമയം : 58.6 ദിവസം
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:88 ദിവസം
ഉപഗ്രഹങ്ങൾ :പൂജ്യം
സൂര്യനടുത്തുള്ള ചെറിയ ഗ്രഹമാണ് ബുധൻ.റോമൻ ദൈവമായ മെർക്കുറിക്ക് സമാനമായ ഗ്രീക്ക് ദൈവങ്ങളുടെ അതിവേഗ ദൂതൻ ഹെർമെസിന്റെ പേരാണ് ഇതിന് കിട്ടിയിരിക്കുന്നത് - മെർക്കുറി.ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ഗ്രഹമാണ് ഇത്.ഇതിന്റെ ശരാശരി വേഗം സെക്കന്റ്ിൽ 48 കിലോമീറ്ററും സൂര്യനെ ചുറ്റാനെടുക്കുന്ന സമയം 88 ദിവസവും ആണ്.എന്നാൽ ഇതിന സ്വന്തം അച്ചുതണ്ടിൽ ഒരു കറക്കം പൂർത്തിയാക്കാൻ 59 ദിവസങ്ങൾ ആവശ്യമാണ്.ബുധന്റെ ചൂട് വളരെ കൂടതലാണ്.അത് 170 മുതൽ 430 വരെ ഡിഗ്രി സെൽഷ്യസാണ്.രാത്രിയിൽ താപനില കൂത്തനെ താണ് മഞ്ഞു പോലെ ഉറയും.
VENUS
Venus is the second planet from the sun. It is the brightest and hottest planet in the solar system. Deep poisonous clouds trap the heat from the Sun and cover a mountainous surface of extinct volcanoes and lava flows. Temperature on Venus are the hottest on any planet in the Solar system, and standing on the planet’s surface would crush you.
ശുക്രൻ.
സൂര്യനിൽ നിന്നുള്ള ദൂരം:10.82 കോടി കിലോമീറ്റർ
വ്യാസം :12,100 കിലോമീറ്റർ
ഭ്രമണസമയം : 243 ദിവസം
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:224.7 ദിവസം
ഉപഗ്രഹങ്ങൾ :പൂജ്യം
സൂര്യനടുത്തുള്ള മറ്റൊരു ഗ്രഹമാണ് ശുക്രൻ.ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും പ്രകാശമാനമായ ഗ്രഹമാണിത്. അതിന്റെ അന്തരീക്ഷത്തിന്റെ ആവരണം സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് . ഇതിന്റെ തിളക്കമാണ് സൗന്ദര്യത്തിന്റയും പ്രേമത്തിന്റയും റോമക്കാരുടെ ദേവതയായ വിനസിന്റെ പേര് ഇതിനു നേടി കൊടുത്തത് .യുറാനസ് ഒഴിച്ചുള്ള മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി വിനസ് സ്വന്തം അച്ചുതണ്ടിൽ വിപരീത ദിശയിലേക്കാണ് കറങ്ങുന്നത് .ഇതിനു ഒരു തവണ കറക്കം പൂരത്തിയാക്കാൻ 243 ദിവസം ആവശ്യമാണ്.എന്നാൽ സൂര്യനെ ചുറ്റാൻ 225 ദിവസം മതി.
EARTH
It is the third planet from the Sun.The Earth is the only planet where life is known to exist.It is a very special place protected from dangerous sun rays and meteorites by its atmosphere.It is larger than three of the planets in the Solar System and smaller than the other four. It is kept company by one moon which is this date is the only other place to be visited by people from Earth.
ഭൂമി
സൂര്യനിൽ നിന്നുള്ള ദൂരം:14.96 കോടി കിലോമീറ്റർ
വ്യാസം :12,756 കിലോമീറ്റർ
ഭ്രമണസമയം : 23.93 ദിവസം
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:365.25 ദിവസം
ഉപഗ്രഹങ്ങൾ :1 (ചന്ദ്രൻ)
ജീവൻ നിലനില്ക്കുന്നതായി അറിയപ്പെടുന്ന ഏക ഗ്രഹമാണ് ഭൂമി.ഇത് സൂര്യനിൽ നിന്ന് മൂന്നാമത്തെ ഗ്രഹമാണ്.ഏറ്റവും വലിയ ശിലകളുള്ള ഗ്രഹമാണ് ഭൂമി.ഭൂമിക്ക് നാലു പാളികളുണ്ട്. ഇന്നർ കോർ ,ഔട്ടർ കോർ,മാന്റിൽ, ക്രസ്സ്, എന്നിവയാണവ.ഭൂമിയുടെ അന്തരീക്ഷം നൈട്രജൻ,ഓക്സിജൻ , കാർബൺ ഡയോക്സൈഡ്,ഹീലിയം ,ഓസോണ് തുടങ്ങിയ വാതകങ്ങളുടെ മിശ്രിതങ്ങൾ അടങ്ങിയതാണ്.ഭൂമിക്ക് സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ 23.56 മണിക്കൂർ ആണ് ആവശ്യം. ഇതിനു സൂര്യനെ ചുറ്റാൻ 365.26 ദിവസങ്ങൾ വേണം.ഭൂമിയോളം തന്നെ വലുപ്പമുള്ള ചന്ദ്രനാണ് ഭൂമിയുടെ ഏക ഉപഗ്രഹം.
MARS
Mars is the fourth planet from the Sun and the second smallest planet in theSolar System, it is often referred to as the "Red Planet" because the iron oxide prevalent on its surface gives it a reddish appearance. Mars is a terrestrial planet with a thin atmosphere having surface features reminiscent both of the impact craters of the Moon and the volcanoes, valleys, deserts, and polar ice caps of Earth. It has the highest known mountain ever discovered called Olympus Mons
ചൊവ്വ
സൂര്യനിൽ നിന്നുള്ള ദൂരം:22.79 കോടി കിലോമീറ്റർ
വ്യാസം :6790 കിലോമീറ്റർ
ഭ്രമണസമയം : 24.37 ദിവസം
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:687 ദിവസം
ഉപഗ്രഹങ്ങൾ :രണ്ട്
റെഡ് പ്ലാനറ്റ് എന്ന് വിളിക്കപ്പെടുന്ന ചൊവ്വ സൂര്യനിൽ നിന്ന് നാലാമതായി നില്ക്കുന്ന ശിലകളുടെ ഗ്രഹമാണ് .ഉപരിതലത്തിലുള്ള തുരുമ്പ് പിടിച്ച ഇരുമ്പും ചുവന്ന പൊടി മണ്ണും ആണ് ഇതിന് ചുവപ്പ് നിറം നേടി കൊടുത്തത് .ചുവപ്പ് നിറം യുദ്ധത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ടാണ് റോമൻ യുദ്ധനേതാവായ മാഴ്സിൻെറ പേര് ഈ ഗ്രഹത്തിന് ലഭിച്ചത്. ഈ ഗ്രഹത്തിന് സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ 24 മണിക്കൂർ 37 മിനിറ്റും ആണ് സൂര്യനെ ചുറ്റാൻ 687 ദിവസവും വേണം.
JUPITER
Jupiter is the
giant of the Solar System, with a mass more than 300 times the mass of the
Earth and is called after the ancient Roman sky god, Jupiter known to the
Greeks as Zeus.
It is often
referred to as the ‘Red Planet’ because the iron oxide prevalenton its surface
gives it a reddish appearance. The first person to discover and observe Jupiter’s
moon was Galileo.
വ്യാഴം
സൂര്യനിൽ നിന്നുള്ള ദൂരം:77.83 കോടി കിലോമീറ്റർ
വ്യാസം :1,39,822 കിലോമീറ്റർ
ഭ്രമണസമയം :9 മണിക്കൂർ 50 മിനിറ്റ്
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:11.86 വർഷം
ഉപഗ്രഹങ്ങൾ :67
സൗരയൂഥത്തിലെ 5 - മത്തെയും ഏറ്റവും വലുതുമായ ഗ്രഹമാണ് വ്യാഴം.ഗ്രീക്കിലേയും റോമിലേയും എല്ലാ ദൈവങ്ങളെയും ഭരിച്ചിരുന്ന ജൂപിറ്ററിന്റെ പേരാണ് ഈ ഗ്രഹത്തിന് ഉള്ളത് .ഇതു ഭൂമിയേക്കാൾ ഏകദേശം 315 മടങ്ങു വലിപ്പമുള്ള ഗ്രഹമാണ് വ്യാഴം.വളരെ കുറവാണ് ഇതിന്റെ സാന്ദ്രത. ഏറ്റവും വേഗത്തിൽ കറങ്ങുന്ന ഗ്രഹമാണ് ഇത് .ഇതിന് ഒരു കറക്കം പൂർത്തിയാക്കാൻ 10 മണിക്കൂർ മതി.ഈ ഗ്രഹത്തിന്റെ അറിയപ്പെടുന്ന 16 ഉപഗ്രഹങ്ങളിൽ കാലിസ്റ്റോ, ഗാനിമേഡ്,ഇയോ, യൂറോപ്പ എന്നിവയാണ് ഏറ്റവും വലിയവ .
SATURN
Saturn is the 6th planet from the Sun and the most distant that can be seen with the nakes eye. It is best known for its fabulous ring system that was discovered in 1610 by the astronomer Galileo Galilei . In Roman mythology, Saturn is the god of agriculture. Its polar diameter is 90% of its equatorial diameter, this is due to its low density and fast rotation.It turns on its axis once every 10 hours and 34 minutes giving it the second-shortest day of any of the Solar System’s planets.
ശനി
സൂര്യനിൽ നിന്നുള്ള ദൂരം:143 കോടി കിലോമീറ്റർ
വ്യാസം :116,464 കിലോമീറ്റർ
ഭ്രമണസമയം :10 മണിക്കൂർ 39 മിനിറ്റ്
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:29.46 വർഷം
ഉപഗ്രഹങ്ങൾ :62
സൂര്യനിൽ നിന്ന് 6 -മത് നില്ക്കുന്ന ഈ ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹമാണ്.ജുപിറ്ററിന്റെ പിതാവും കൃഷിയുടെ റോമൻ ദേവനുമായ സാറ്റേണിൻെറ പേരാണ് ഈ ഗ്രഹത്തിനുള്ളത്.അതിമനോഹരമായ പ്രകാശ വലയങ്ങലുള്ള ഈ ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഒന്നാണ്.ശനിക്ക് ഒരു കറക്കം പൂർത്തിയാക്കാൻ 10 മണിക്കൂർ 39 മിനിറ്റും മതി.എന്നാൽ സൂര്യന് ചുറ്റാൻ 29 വർഷം വേണം .ഇതിനു 18 ഉപഗ്രഹങ്ങളുണ്ടെന്ന് സ്ഥിരികരിച്ചിടുണ്ട്.
URANUS
Uranus is the 7th planet from the Sun. It is light blue in colour because of the presence of methane in its atmosphere. It has a faint ring system and at least 27 moons orbiting it. The planet is unusual because it orbits the Sun on its side, possibly the result of a collision during the formation of the Solar System.
യൂറാനസ്
സൂര്യനിൽ നിന്നുള്ള ദൂരം:287 കോടി കിലോമീറ്റർ
വ്യാസം :50,724 കിലോമീറ്റർ
ഭ്രമണസമയം :17 മണിക്കൂർ 14 മിനിറ്റ്
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:84.3 വർഷം
ഉപഗ്രഹങ്ങൾ :27
51,000 കിലോമീറ്റർ വ്യാസമുള്ള സൗരയൂഥത്തിൽ വലുപ്പത്തിൽ മൂന്നാമത് നിൽക്കുന്ന ഗ്രഹമാണ് യൂറാനസ്.ഇതു സൂര്യനിൽ നിന്ന് 7 -മത് ആയി നില്ക്കുന്നു.ഗ്രീക്ക് -റോമൻ ദേവനായ സാറ്റേണിൻെറ പിതാവായ യൂറാനസിൻെറ പേരാണ് ഇതിന് ലഭിച്ചിരിക്കുന്നത് .വീനസ് ഒഴികെയുള്ള മറ്റു ഗ്രഹങ്ങൾക്ക് വീപരീതമായി യൂറാനസ് എതിർ ദിശയിലാണ് കറങ്ങുന്നത്.സ്വന്തം അച്ചുതണ്ടിൽ കറങ്ങാൻ 17 മണിക്കൂർ 14 മിനിറ്റുംആവശ്യമാണ് .സൂര്യന് ചുറ്റും കറങ്ങുവാൻ 84.3 വർഷം വേണം.
NEPTUNE
Neptune is the 8th planet from the Sun. Being the farthest from the sun. It is the coldest planet in the Solar System. It is deep blue in colour. It is also the windest planet in the Solar System. Its orbit sometimes goes beyond that of Pluto, meaning that for a certain length of time, it is actually the most distant known planet in the Solar System. Orbiting Neptune are at least 13 moons and a ring system.
നെപ്ടൃുൺ
സൂര്യനിൽ നിന്നുള്ള ദൂരം:449 കോടി കിലോമീറ്റർ
വ്യാസം :49,244 കിലോമീറ്റർ
ഭ്രമണസമയം :16 മണിക്കൂർ 7 മിനിറ്റ്
സൂര്യനെ ചുറ്റാന്നെടുകുന്ന സമയം:164.9 വർഷം
ഉപഗ്രഹങ്ങൾ :14
സൂര്യനിൽ നിന്ന് 4,500 മില്യണ്‍ കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നെപ്ടൃുൺ ഏറ്റവും അവസാനത്തെ ഗ്രഹമാണ്.ഇതിന്റെ നീല നിറമാണ് റോമൻ കടൽ ദേവനായ നെപ്ടൃുണിന്റെ പേര് ഇതിനു നേടി കൊടുത്തത്.നാലു വളയങ്ങൾ ഇതിനെ വലയം ചെയ്യുനുണ്ട് .8 ഉപഗ്രഹങ്ങളാണ് ഇതിനുള്ളത് .മറ്റ് ഗ്രഹങ്ങൾക്ക് വീപരീതമായി ഇതു ഭ്രമണം ചെയ്യുന്നത് അതിന്റെ ചുറ്റിത്തിരിയലിന്റെ എതിർദിശയിലേക്കാണ് .അതിനു ഒരു തവണ ചുറ്റിത്തിരിയാൻ16 മണിക്കൂർ 7 മിനിറ്റ് അണ് ആവശ്യം.എന്നാൽ സൂര്യനെ ചുറ്റാൻ 164.9 വർഷം വേണം. നെപ്ടൃുണിൻെറ ഏറ്റവും വലിയ ഉപഗ്രഹം ട്രിട്ടോൺ ആണ്.