Sunday 22 November 2015

ICE MOUNTAINS ON PLUTO


പ്ലു
ട്ടോയുടെ ഉപരിതലത്തിൽ അമേരിക്കയിലെ റോക്കി
പർവതനിരകൾക്ക് സമാനമായ മഞ്ഞുമലകൾ ഉണ്ടെന്നു ശാസ്ത്രലോകം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ന്യൂഹൊറൈസൺസ് ബഹിരാകാശ പേടകമയച്ച ചിത്രത്തിൽ നിന്നാണ് ഇതു സംബന്ധിച്ച തെളിവുകൾ ലഭിച്ചത്.

പ്ലുട്ടോയുടെ ഉപഗ്രഹങ്ങളായ കെയ്റൺ, ഹൈഡ്ര എന്നിവയുടെയും ചിത്രങ്ങൾ പേടകം പകർത്തി. പ്ലുട്ടോയ്ക്ക്  12,500 കിലോമീറ്റർ അരികിലൂടെ പറന്നപ്പോഴാണ് ചിത്രം പകർത്തിയത് . പ്ലുട്ടോയും കെയ്റണും ഗ്രഹശാസ്ത്രപരമായി പ്രവർത്തനക്ഷമമാണെന്നും ചിത്രത്തിൽ നിന്ന് വ്യക്തമാക്കുന്നു
പ്ലു
ട്ടോയുടെ പ്രതലത്തിൽ 11,000 അടി ഉയരമുള്ള പർവതങ്ങളുണ്ട്.

മീഥെയ്ൻ, കാർബൺ മോണോകൈ്സഡ്, നൈട്രജൻ എന്നിവയുടെ കട്ടികുറഞ്ഞ ഹിമപാളി പ്ലുട്ടോയുടെ പ്രതലത്തിൽ ഉണ്ട്. അതു പക്ഷെ, ഇത്രയും ഉയരമുള്ള പർവതങ്ങൾ രൂപപ്പെടാൻ പര്യാപ്തമല്ലെന്ന് പ്ലുട്ടോ പര്യവേക്ഷണസംഘാത്തിലെ ശാസ്ത്രജ്ഞൻ ജോണ് സെ്പൻസർ പറയുന്നു.  വ കനത്ത ഹിമാജലത്താൽ രൂപപ്പെട്ടതാവാനെ സാധ്യതയുള്ളുവെന്നും അദ്ദേഹം പറയുന്നു.

പേടകം നേരത്തെ പകർത്തിയ പ്ലുട്ടോ ദൃശ്യത്തിലെ ഹൃദയത്തിന്റെ ആകൃതിയുള്ള പ്രദേശത്തിന്, 1930- പ്ലുട്ടോ കണ്ടുപിടിച്ച ജ്യോതിശ്ശാസ്ത്രജ്ഞൻ ക്ലൈഡ്ടോംബോയുടെ പേര് നാസ നല്കി. 10 കോടി വർഷത്തിനിടെ പ്ലുട്ടോയിൽ അഗ്നിപർവതസേ്ഫാടനം പോലുള്ളവ സംഭവിച്ചിരിക്കാമെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നതെന്ന് ശാസ്ത്രജ്ഞർ  പറയുന്നുഅഗ്നിപർവതസേ്ഫാടനം പോലുള്ളവ നടക്കാൻ താപം കൂടിയേതീരു .പ്ലുട്ടോയിൽ താപ ഉറവിടം എവിടെ ആണെന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട് .

കെയ്റണിൽ 6.4 മുതൽ 9.6 കിലോമീറ്റർവരെ  ആഴത്തിലുള്ള ഗർത്തമുണ്ട്. ഹൈഡ്രയ്ക്ക് ഹിമജലം മൂടിയ പ്രതലമാണുള്ളതെന്നും ചിത്രത്തിൽ നിന്ന് വ്യക്തമാക്കുന്നു.

No comments:

Post a Comment