തുളസി
വീട്ടിൽ നട്ട് വളർത്താവുന്ന ഔഷധച്ചെടികൾ നിരവധിയുണ്ട് . ഇതിൽ പനികൂർക്ക , തുളസി , തുമ്പ ,ആര്യവേപ്പ് , മഞ്ഞൾ തുടങ്ങി പലതും നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങി വളരുന്ന ഈ ചെടികൾ നട്ട് വളർത്തുകയാന്നെകിൽ പല ചെറുരോഗങ്ങളും വീട്ടിൽ തന്നെ ചികത്സിച്ചു ഭേദമാക്കാം.
ഔഷധസസ്യങ്ങളുടെ റാണിയാണ് തുളസി (Ocimum sanctum). വീടിനു മുന്നിൽ തറകെട്ടി സംരക്ഷിച്ചു തുളസി വളർത്തുന്നത് ഐശ്വര്യം വരുന്നതിനു മാത്രമല്ല വേഗത്തിൽ ലഭ്യമാകുന്നതിനും കൂടി വേണ്ടിയാണ്. കൃഷ്ണതുളസി, രാമതുളസി, കർപ്പൂരതുളസി, കാട്ടുതുളസി തുടങ്ങി പലതരം തുളസികളിൽ പ്രധാനപ്പെട്ട തുളസി രാമതുളസിയാണ്. ഈർപ്പവും വളക്കുറുമുളള
ഏതു മണ്ണിലും തുളസി വളർത്താം. കതിരുകളുണങ്ങി വീണു കിളിർക്കുന്ന തൈകൾ നടാൻ ഉപയോഗിക്കാം. ദിവസവും രണ്ടു നേരം നനച്ചു കൊടുക്കണം. രാവിലെ കുളികഴിഞ്ഞ് തുളസി നനകുന്നതും തുളസിയിലയിട്ട തീർത്ഥം കുടികുന്നതും തുളസിക്കതിർ തലയിൽ ചൂടുന്നതും പുണ്യ പ്രവർത്തിയായി ഹിന്ദുക്കൾ കരുതുന്നു. തുലസിയുടെ ഇല ,കതിർ, തണ്ട്,
വേര് മുതലായവ എല്ലാ ഭാഗങ്ങളും ഔഷധത്തിനായി ഉപയോഗിക്കുന്നു.
- തുളസിയില നീര്, ചുവന്നുളളി നീര്, ചെറുതേൻ ഇവ അൽപം വീതമെടുത്തു ചേർത്ത് ദിവസവും മൂന്ന് നേരം കഴികുക. ജലദോഷം ശമിക്കും.
- തുളസിയില ,കുരുമുളക് , ചുക്ക് ഇവയിട്ടു തിളപ്പിച്ചു കാപ്പിപോടിയും ചേർത്ത് മരുന്ന് കാപ്പി ഉണ്ടാക്കി ചൂടോടെ കുടിച്ചാൽ ജലദോഷത്തിന്റെ അസ്വസ്ഥത കുറയും.
- തുളസിയില നീര്, ഇഞ്ചി നീര്,തേൻ ഇവ ഒരു ടീസ്പൂണ്‍ വീതം ചേർത്ത് കഴിച്ചാൽ ചുമയും കഫകെട്ടും മാറും.
- തുളസിലയും പച്ചമഞ്ഞളും ചേർത്തരച്ചത് മുഖത്തു പുരട്ടുക പാടുകൾ മാറും.
- തുളസിയിലയും ഇഞ്ചിനീരും ചേർത്ത് സേവികുക. ഛർദ്ദി കുറയും.
- മുണ്ടിനീര് ഉള്ളവർ തുളസിയിലയും പച്ചമഞ്ഞളും ചേർത്തരച്ചു നീരിൽ പുരട്ടാം.
- ഒരു സ്പൂണ്‍ തുളസിലയും അൽപം തേൻ ചേർത്ത് കഴിച്ചാൽ കൊളസ്ട്രോൾ കുറയും.
No comments:
Post a Comment